രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മുരുഗപ്പ ഗ്രൂപ്പ് കേരളത്തില്‍ പുതിയ നിക്ഷേപം നടത്തും. 200 കോടി രൂപയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ഉടനെ തയ്യാറാക്കുമെന്ന് ഗ്രൂപ്പ് ചെയര്മാന് എം.എം. മുരുഗപ്പന്‍ വ്യവസായമന്ത്രി പി. രാജീവുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. നിലവിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണവും ഇതിനൊപ്പം നടപ്പാക്കും.
കേരളത്തിലെ വ്യവസായ നടത്തിപ്പില്‍ താന്‍ ഇതുവരെ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും എം.എം. മുരുഗപ്പന്‍ പറഞ്ഞു. വ്യവസായ വാണിജ്യ മേഖലയില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള മുരുഗപ്പ ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.
വ്യവസായ മന്ത്രിയുടെ ഓഫീസിലെത്തിയ മുരുഗപ്പ പ്രതിനിധികള്‍ക്ക് മന്ത്രി പി. രാജീവ് ഉപഹാരം സമ്മാനിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്, കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ് എം.ഡി. എന്‍. അനന്തശേഷന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.