കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയതോടെ സജീവമായ മിഠായിത്തെരുവില്‍ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ പോലീസ് നടപടി. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ഭരണ-പ്രതിപക്ഷ സംഘടനകള്‍ പോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വഴിയോര കച്ചവടക്കാർ മേശകളും കച്ചവട സാധനങ്ങളും വഴി അരികിൽ നിരത്തിയതോടെ പോലീസ് എത്തി തടയുകയായിരുന്നു. വഴിയോര കച്ചവടം അനുവദിക്കില്ലെന്നും കേസെടുക്കുമെന്നും സാധനങ്ങള്‍ നീക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നൂറോളം വഴിയോര കച്ചവടക്കാര്‍ക്കാണ് മിഠായിത്തെരുവില്‍ കച്ചവടത്തിന് ലൈസന്‍സുള്ളത്. ഇവരെ ആണ് പോലീസ് തടഞ്ഞത്. ഇതാണ് പ്രദിഷേധത്തിന് ഇടയാക്കിയത്.


