കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ പ്രേശ്നങ്ങൾ വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മലയാള സിനിമക്കുള്ള ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് ചർച്ച ചെയ്യും. ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.


