കാക്കനാട്: ജില്ല ആസൂത്രണ സമിതി അംഗീകരിച്ച ജില്ലാ പഞ്ചായത്തിന്റെ 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഗുണഭോക്തൃ ലിസ്റ്റ് അടിയന്തിരമായി പഞ്ചായത്തുകള്‍ തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത്. പദ്ധതികള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
അര്‍ഹരായവര്‍ പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കണം. കോവിഡ് പ്രതിസന്ധിക്കിടയിലും വ്യക്തിഗത ആനുകൂല്യങ്ങളടക്കം കൃഷി, വിദ്യാഭ്യാസ, ആരോഗ്യ തൊഴില്‍ മേഖലകളില്‍ നിരവധി ജനകീയ പദ്ധതികളാണ് ജില്ല പഞ്ചായത്ത് ഇക്കുറി നടപ്പിലാക്കുക.
പദ്ധതികള്‍ ഇങ്ങനെ:
ഒരു വിള നെല്‍കൃഷി ചെയ്ത പൊക്കാളി പാടങ്ങളില്‍ അതിന് ശേഷം ചെമ്മീന്‍ കൃഷി നടത്തുന്നതിനുള്ള തീര സമൃദ്ധി ഒരു നെല്ലും ചെമ്മീനും പദ്ധതിക്കായി 49,50,000 രൂപയാണ് അടങ്കല്‍ തുക. പടുതാകുളം നിര്‍മ്മിച്ച് വീട്ടുവളപ്പില്‍ മത്സ്യകൃഷിക്കായി 19,68,000 രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഒരോ യൂണിറ്റിന് 1, 23,000 രൂപയാണ് നല്‍കുക. ഇതില്‍ 49, 200 രൂപ സബ്സീഡി ലഭികും.
റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റത്തിന് 7,50,000 രൂപ നീക്കിവച്ചു. യൂണിറ്റുകള്‍ക്ക് 50,000 രൂപ ലഭിക്കും 25,000 രൂപയാണ് സബ്സീഡി .
കരിമീന്‍ കൂടുകൃഷിക്ക് 19,80,000 രൂപയാണ് ഇതില്‍ യൂണിറ്റിന് 30,000 രൂപ ലഭിക്കും ഇതില്‍ 12,000 രൂപ സബ്സീഡി ലഭിക്കും. എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി 30,00,000 രൂപയും കൗമാര്ക്കാരായ കുട്ടികള്‍ക്ക് പോഷകാഹാര വിതരണത്തിന് 11,08,000 രൂപയും അനുവദിച്ചു.
അപ്പാരല്‍ പാര്‍ക്കിനായി 20,00,000 രൂപ നീക്കിവച്ചു. ഒരു യൂണിറ്റിന്ന് 3,55,000 രൂപയാണ് ചില വരികളില്‍ 2,50,000 രൂപ വരെ സബ്സീഡി ലഭിക്കും. സ്മാര്‍ട്ട് അയണിങ്ങ് യൂണിറ്റിന് 12,00,000 രൂപയും. ഡ്രൈ ഫിഷ് യൂണിറ്റ് ജനറല്‍ 10,000,00 ക്ഷീര സാഗരം ജനറല്‍ പദ്ധതിക്കായി 20,00,000 ആധുനീക കോഫി കിയോസ്കുകള്‍ക്കായി 20,00,000 അനുവദിച്ചു.
വിജയഭേരി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പായി 2,60,00,000 അനുവദിച്ചു. ജീവ രഥം – പട്ടികജാതി യുവജനങ്ങള്‍ക്ക് ഇ- ഓട്ടോ നല്കുന്ന പദ്ധതി കായി 41, 40,000 രൂപയും ഹോം മെയ്ഡ് ചോക്കലേറ്റ് നിര്‍മ്മാണ യൂണിറ്റിനായി 10,00,000 രൂപയും സമഗ്ര കാര്‍ഷികോത്പാദന പാക്കേജ് വളം നിര്‍മ്മാണ യൂണിറ്റിന് 10,00,000 രൂപയും ഭിന്നശേഷി ക്കാര്‍ക്ക് ഇലക്ട്രോണിക്ക് വീല്‍ ചെയര്‍ പദ്ധതിക്കായി 25,00,000 ലക്ഷവും ഭിന്ന ശേഷിക്കാര്‍ക്ക് വീല്‍ചെയറിന് 25,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
പദ്ധതികള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കള്‍ അടിയന്തിര അപേക്ഷകള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റാണികുട്ടി ജോര്‍ജ് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ. ജോമി, സെക്രട്ടറി അജി ഫ്രാന്‍സിസ്, ഫിനാന്‍സ് ഓഫിസര്‍ ജോബി തോമസ്, സൂപ്രണ്ട് ജോസഫ് അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.


