കോഴിക്കോട്: പത്തുവയസുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. പതിനൊന്നും പന്ത്രണ്ടും വയസുകാരാണ് പിടിയിലായ പ്രതികള്‍. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
കോഴിക്കോട് വെള്ളയില്‍ മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം കുട്ടി രക്ഷിതാക്കളെ അറിയിച്ചെങ്കിലും അവര്‍ കാര്യമാക്കിയില്ല. മൂന്നുദിവസം മുമ്പ് വീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടെ സംഭവം ഉയര്‍ന്നുവരികയും നാട്ടുകാര്‍ വിവരമറിയുകയുമായിരുന്നു.
നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരില്‍ നിന്ന് പോലീസ് പരാതി എഴുതിവാങ്ങുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.


