തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. ബാറുകള്‍ക്ക് മദ്യം നല്കുമ്പോൾ ബവ്കോ ഈടാക്കുന്ന ലാഭവിഹിതം കുറച്ചതോടെ മദ്യം വില്ക്കാന് ബാറുടമകള്‍ തീരുമാനച്ചത്. ലാഭവിഹിതം 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായാണ് കുറച്ചത്.
ബവ്കോ ലാഭവിഹിതം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് ബാറുടമകള്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ച് ബിയറും വൈനും മാത്രം വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെയാണ് മദ്യവില്‍പ്പന പുനരാരംഭിച്ചത്.
ബവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിൻ്റെയും ഔട്ട്ലെറ്റുകള് വഴി കോടിക്കണക്കിന് രൂപയുടെ മദ്യം ദിവസവും വിറ്റുപോയിരുന്നു. മദ്യം വാങ്ങുന്നതിനായി ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ കിലോമീറ്ററുകള്‍ നീളുന്ന നിരയും പതിവായിരുന്നു. ബാറുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുന്നതോടെ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.


