എം.ഐ.ഷാനവാസ്, കെ.സുധാകരന്,കൊടിക്കുന്നില്‍ സുേരഷ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാർ

ഒടുവിൽ കെ.പി.സി.സി. പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റായി എ ഐ സി സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എം.ഐ. ഷാനവാസ്, കെ.സുധാകരന്, കൊടിക്കുന്നില്‍ സുേരഷ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാകും. യു ഡി എഫ് കൺവീനറായി ബെന്നി ബെഹനാനെ നിശ്ചയിച്ചങ്കിലും ഔദ്യോഗിക പ്രഖാപനം പിന്നീട് കേരളത്തിൽ നടക്കുമെന്ന് നേതാക്കൾ പറഞ്ഞു. കെ.മുരളീധരന് പ്രചാരണ സമിതി അധ്യക്ഷനെന്ന പുതിയ പദവിയിലെത്തും.

പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ പിന്തുണകളുമാണ് മുല്ലപ്പള്ളിക്ക് അനുകൂലമായത്. രാമചന്ദ്രൻ എംപിക്കായിരുന്നു. നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായതാണ് കണക്കുകൂട്ടല്‍.
എ ഗ്രൂപ്പ് പൂർണ്ണമായും മുല്ലപ്പള്ളിയെയാണ് പിന്തുണച്ചത്. പൊതു സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്ന നിലപാടിലായിരുന്നു എ ഗ്രൂപ്പ്.
കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി.സതീശൻ, കെ. മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ വീതം വച്ചുള്ള പാക്കേജ് തന്നെയാണ് നേതൃത്വം അവതരിപ്പിച്ചത്.


