കൊച്ചി: കന്യാസ്ത്രീ ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍ എത്തിക്കാനുള്ള നടപടിയുമായി പോലീസ്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാന്‍ തീരുമാനമെടുത്തു. ഇന്ന് തന്നെ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനം ആയിട്ടില്ലെന്ന് വൈക്കം ഡിവൈഎസ് പി കെ സുഭാഷ് പറഞ്ഞു.
കേസില്‍ ഇന്നലെ രാവിലെ 11 മണിക്ക് ഐജി വിജയ് സാക്കറേയുടെ ക്യാമ്പ് ഓഫീസില്‍ ചേരുന്ന യോഗത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന. യോഗത്തില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി യോഗം വിലയിരുത്തും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് ഇക്കാര്യത്തില്‍ നേരത്തെ പോലീസ് നല്കിയ സൂചനകള്‍. എന്നാല്‍ ഇതുവരെ അറസ്റ്റ് ഉണ്ടാകാത്തതില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ജലന്ധര്‍ രൂപത ഇന്നലെ രാവിലെ വാര്‍ത്താകുറിപ്പ് പുറത്തുവിട്ടു.
ഇതില്‍ ഫ്രാങ്കോ നിരപരാധി എന്നും കന്യാസ്ത്രീയാണ് കുറ്റക്കാരിയെന്നുമാണ് സ്ഥാപിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാണിക്കാനുള്ള ഏഴ് കാരണങ്ങളും നിരത്തിയിട്ടുണ്ട്. അതേസമയം കന്യാസ്ത്രീകളുടെ സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം വഞ്ചി സ്ക്വയറില്‍ സേവ് ഔവര്‍ സിസ്റ്റേഴ്സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇന്ന് എറണാകുളത്ത് സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിക്കും. പൊതു ജനങ്ങള്‍ക്ക് പുറമേ സാംസ്ക്കാരികസാഹിത്യസിനിമാ മേഖലയിലെ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും പ്രകടനമായാണ് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കൊച്ചിയിലെ പന്തലില്‍ എത്തിയത്. വിവിധ സാഹിത്യകാരന്മാരും എത്തുന്നുണ്ട്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസി അംഗങ്ങളും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന സത്യഗ്രഹത്തില്‍ വി.എം. സുധീരന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാര് പങ്കെുടത്തു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവരും ഇവിടെയുണ്ട്.
പീഡനക്കേസില്‍ നിന്ന് പിന്മാറാന് അഞ്ച് കോടി നല്‍കാമെന്ന് ബിഷപ്പ് ; ഇടനിലക്കാരനായി കാലടി സ്വദേശി
പരാതി മുക്കിയത് മദര്‍ ജനറാള്‍; സിസ്റ്റര്‍ അനുപമകൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗപരാതി ആദ്യം മുക്കിയത് മദര്‍ ജനറാള്‍ തന്നെയായിരുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ. പരാതി കിട്ടിയില്ലെന്ന് ഇപ്പോള്‍ പറയുന്ന അവര്‍ , അന്ന് പരാതിക്ക് നല്കിയ മറുപടി തെളിവായുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് സിസ്റ്റര്‍ അനുപമയുടെ പ്രതികരണം.എന്നാല്‍ 2013 മെയ് അഞ്ചിന് ആദ്യം പീഡനം നടന്നുവെന്ന കന്യാസ്ത്രിയുടെ മൊഴി ജലന്ധര്‍ രൂപത തള്ളി. ഈ ദിവസം ബിഷപ്പ് കുറവലങ്ങാടില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ചാണ് ജലന്ധര്‍ രൂപത ഇന്ന് പ്രസ്താവന ഇറക്കിയത്. കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് അന്ന് ഉണ്ടായിരുന്നുവെന്നതിന് തെളിവ് ലഭിച്ചുവെന്ന അന്വേഷണസംഘത്തിന്റ വാദത്തെയും രൂപത തള്ളി. കന്യാസ്ത്രിയുടെ കയ്യിലിരിക്കുന്ന ലോഗ് ബുക്കിനെ തെളിവായി കാണരുതെന്നാണ് രൂപതയുടെ പ്രസ്താവനയിലെ സൂചന. ബിഷപ്പ് ഒരിക്കലും കന്യാസ്തിക്കൊപ്പം ഒറ്റക്ക് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും അന്വേഷണസംഘത്തിന്റ നിര്‍ണ്ണയയോഗദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ രൂപത വിശദീകരിക്കുന്നു. സഹപ്രവര്‍ത്തരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്ഥാനമൊഴിയാത്തതെന്ന് ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്ന സൂചനയും നല്കി. നോട്ടീസ് നല്‍കാനുള്ള പൊലീസ് നീക്കം ഒത്തുകളിയുടെ ഭാഗമാണെന്നാരോപിച്ച് ജസ്റ്റിസ് കെമാല്‍ പാഷാ രംഗത്തെത്തിയിരുന്നു.