സ്വകാര്യ ആശുപത്രികളില്‍ വാക്സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഷീല്‍ഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്. റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്നിക്-വി വാക്സിന് 1145 രൂപയും, ടാക്സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
വാക്സീന് വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖയാണ് കേന്ദ്രം ഇപ്പോൾ പുറത്തിറക്കിയത്. ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്സീന് വിതരണത്തിലെ കാര്യക്ഷമത എന്നിവ കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്കുള്ള ക്വാട്ട നിശ്ചയിക്കുന്നത്. വാക്സീന് പാഴാക്കാതെ സൂക്ഷിച്ച് ഉപയോഗിക്കണാമെന്നും ഇല്ലങ്കിൽ വിതരണത്തില്‍ കുറവ് വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സീന് നൽകുമ്പോൾ അതിന്റെ മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

