കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ ജനങ്ങളിലേക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ഉണ്ടാവുകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
ആരോഗ്യ മേഖലയും ജനങ്ങളുടെ സാമ്പത്തിക നിലയും മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടാകും. ദൈര്‍ഘ്യമേറിയ ബജറ്റാണോ അല്ലയോ എന്നത് പ്രസക്തിയുള്ള കാര്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്നതായിരിക്കും ബജറ്റിലെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യുന്ന മുന്നണിയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബജറ്റ് ഏറ്റവും മികച്ചതാവണം എന്നാണ് ആഗ്രഹിക്കുന്നത്.


