മുവാറ്റുപുഴ: 16 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം തൊടുപുഴ കൃഷി വകുപ്പില്‍ നിന്നും പടിയിറങ്ങി നൗഷാദ്. സെന്റോഫിനു ശേഷം പതാകയുമേന്തി ലക്ഷദീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സ്വന്തം നാടായ മുവാറ്റുപുഴയിലേക്ക് കാല്‍നടയായി യാത്ര തിരിച്ചു. ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 20 കിലോമീറ്ററുകള്‍ ഏകാംഗ കാല്‍നട ജാഥ നടത്തിയ നൗഷാദിനെ മുവാറ്റുപുഴ കീച്ചേരിപ്പടിയില്‍ വെച്ച് ചെങ്കൊടി നല്കി സ്വീകരിച്ചു.
2005 ജൂലൈ 7 ന് ആലപ്പുഴ ജില്ലയിലെ കൃഷി വകുപ്പിന്റെ മണ്ണ് പരിശോധന കേന്ദ്രത്തില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച് ഇടുക്കി ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ (കൃഷി വകുപ്പ്) ജില്ലാ ഓഫിസില്‍ നിന്നാണ് നൗഷാദ് വിരമിച്ചത്. എന്നിലര്‍പ്പിതമായ ജോലിയില്‍ 100 ശതമാനവും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിശ്വാസമൊന്നും എനിക്കില്ലാ അല്ലറ ചില്ലറ വീഴ്ചകള്‍ വന്നിട്ടുമുണ്ട് വരുത്തിയിട്ടുമുണ്ട.് വിഴ്ച വരുത്തിയതിന് കുറ്റബോധവുമുണ്ട്. (ആ കുറ്റബോധത്തില്‍ നിന്ന് കുറച്ചെങ്കിലും മുക്തി നേടിയത് കോവിഡ് 19 എന്ന മഹാമാരിയുടെ ഒന്നാം ഘട്ടത്തില്‍ ആരോഗ്യ വകുപ്പിലേക്ക് താല്‍ക്കാലിമായി ജോലി ചോദിച്ച് വാങ്ങി ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നാലഞ്ച് മാസം ഒരവധി പോലും എടുക്കാതെ ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ വേഷത്തില്‍ അതായിരുന്നു ഈ പതാനാറ് വര്‍ഷത്തില്‍ ഏറ്റവും അഭിമാനിക്കാവുന്ന ദിനങ്ങള്‍ സമ്മാനിച്ചത്) എന്ന് നൗഷാദ് വ്യക്തമാക്കി.
ചെയ്ത ജോലിയില്‍ കിട്ടിയ വേതനത്തിന്റെ കാര്യത്തില്‍ 100 ശതമാനവും തൃപ്തനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള മാനസിക പീഢനം വളരെയെറേ അസംതൃപ്തിയും വേദനയും ഉണ്ടായിട്ടുള്ളതാണെന്നും നൗഷാദ് പറഞ്ഞു.
2005 ഏപ്രില്‍ 7 മുതല്‍ 2021 മെയ് 31 വരെ 5898 ദിവസം എന്നെ സഹിക്കുകയും സഹായിക്കുയും ചെയ്ത സര്‍ക്കാരിനും ജീവനക്കാര്‍ക്കും മനസ്സിന്റെ ഉള്ളില്‍ നിന്നും സ്നേഹത്താല്‍ നിറഞ്ഞ നന്ദിയും കടപ്പാടും മനസ്സ് നിറഞ്ഞ പുഞ്ചിരിയും എന്റെയും എന്റെ കുടുംബത്തിന്റെയും ഈ വേളയില്‍ അറിയിക്കുകയാണെന്ന് നൗഷാദ് പറഞ്ഞു.
ശിഷ്ടകാല ജീവിതം സര്‍ക്കാര്‍ കടപ്പെട്ടിരിക്കന്ന പെന്ഷന് ആനുകൂല്യവും ആരോഗ്യത്തിനനുസരിച്ചുള്ള വേലയും ചെയ്ത് കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതം നയിച്ചും, ഫുട്ബോള്‍ പ്രേമം ഉള്ളതിനാല്‍ അതിന് സമയം കണ്ടെത്തിയും തിരിച്ചറിവ് വന്ന നാള് മുതല്‍ നെഞ്ചിലേറ്റിയ പ്രസ്ഥാനത്തിനോടൊപ്പവും മുന്നോട്ട് പോകുമെന്നും നൗഷാദ് പറഞ്ഞു.


