കേരളത്തിലെ മുഴുവന്‍ ഡിസിസികളെയും പുനസംഘടിപ്പിക്കാന്‍ എഐസിസി തീരുമാനം. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റും. യുവാക്കള്‍ക്ക് പ്രാമുഖ്യം കൊടുക്കാനുള്ള നീക്കമാണെന്നാണ് സൂചന.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയ ആളുകള്‍ വരും. അതേസമയം രാജി സന്നദ്ധത അറിയിച്ച ഡിസിസി പ്രസിഡന്റുമാരോട് തത്ക്കാലം തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ജില്ലാ ഘടകങ്ങള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ എഐസിസിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഈ വിലയിരുത്തലിലാണ് ഡിസിസികള്‍ പുനസംഘടിപ്പിക്കാനുള്ള നീക്കത്തിലേക്ക് എഐസിസി എത്താന്‍ കാരണം. താഴേത്തട്ട് മുതല്‍ അഴിച്ചു പണികളുണ്ടാകും.