തിരുവനന്തപുരം: മില്‍മ മില്‍ക്ക് ചലഞ്ചിന്റെ തുടര്‍ച്ചയായി മൂന്ന് കവര്‍ പാല് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മില്‍മ ഒരു കവര്‍ (200 മില്ലി ലിറ്റര്‍) പാല് സൗജന്യമായി നല്കുന്നു. തിരുവനന്തപുരം ഡയറി നേരിട്ട് നടത്തുന്ന അമ്പലത്തറ, പട്ടം, കവടിയാര്‍, പൂജപ്പുര, തെക്കേകോട്ട എന്നീ മില്‍മ സ്റ്റാളുകള്‍ വഴി മേയ് 22 ന് പാല് വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ഉദ്യമമെന്ന് മില്‍മ തിരുവനന്തപുരം ഡയറി സീനിയര്‍ മാനേജര്‍ അറിയിച്ചു.


