വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍എംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യന്‍ റെയില്‍വേ തുടരുകയാണ്. കേരളം (118 മെട്രിക് ടണ്‍) ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 814 ടാങ്കറുകളിലായി 208 ഓക്സിജന്‍ എക്സ്പ്രസ് ഉപയോഗിച്ച് 13319 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ഇന്ത്യന്‍ റെയില്‍വേ വിതരണം ചെയ്തു.
ഓക്സിജന്‍ എക്സ്പ്രസ്സുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിവസേന 800 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഓക്സിജന്‍ വിതരണ സ്ഥലങ്ങളിലേക്കു വേഗത്തില്‍ എത്താനായി റെയില്‍വേ വിവിധ റൂട്ടുകള്‍ തയ്യാറാക്കുകയും സംസ്ഥാനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് സ്വയം സന്നദ്ധരായിരിക്കുകയും ചെയുന്നു.
ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ടാങ്കറുകള്‍ നല്‍കുന്നത്. ഓക്സിജന്‍ ദുരിതാശ്വാസം സാധ്യമായ വേഗതയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഈ നിര്‍ണായക ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മിക്ക കേസുകളിലും, പ്രത്യേകിച്ചും ദീര്‍ഘ ദൂര വണ്ടികളില്‍ 55 ന് മുകളിലാണ്. ഓക്സിജന്‍ ഏറ്റവും വേഗത്തില്‍ നിശ്ചയിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ തീവണ്ടികള്‍ ഉയര്‍ന്ന മുന്‍ഗണനയുള്ള ഗ്രീന്‍ കോറിഡോറിലൂടെ ഓടിക്കുകയും, വിവിധ മേഖലകളിലെ ഓപ്പറേഷന് ടീമുകള്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും ചെയുന്നു.
വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാരുടെ മാറ്റങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സാങ്കേതിക സ്റ്റോപ്പേജുകള്‍ 1 മിനിറ്റായി കുറച്ചിട്ടുണ്ട്. ട്രാക്കുകളിലെ മാര്‍ഗ തടസ്സങ്ങള്‍ നീക്കി തുറന്നിടുകയും ഓക്സിജന്‍ വഹിച്ചു കൊണ്ടുള്ള ട്രെയിനുകളുടെ യാത്ര ഭംഗമില്ലാതെ തുടരുന്നു എന്ന് ഉറപ്പു വരുത്താന്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുകയും ചെയ്യുന്നു.


