കോട്ടയം: ഇടുക്കി കാളിയാർ കമ്പകകാനം മുണ്ടൻമുടിയിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തി കുഴി വെട്ടിമൂടി.വീടിന് പിറക് വശത്തെ കുഴിയിൽ നിന്ന് പിന്നീട് കണ്ടെടുത്തു.
കമ്പകകാനം കാനാത്ത് കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ ആദർശ് (18), എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്ത്. വീട്ടിൽ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടർന്ന് അയൽവാസികളിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വീടിന് പിറകിൽ മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ കുഴിയാണെന്ന് മനസിലായി. കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് ദേഹങ്ങൾ കണ്ടെത്തിയത്.
തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസിന്റെനേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.


