ഇടുക്കി :ജില്ലയില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കുറ്റവാളികളെ പിടികൂടാനാവാതെ പോലീസ് നിസ്സഹായരാകുന്നു .പെണ്‍കുട്ടികളെ പ്രേമം നടിച്ചു വലയില്‍ വീഴിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെ പിടികൂടുന്നതിന് ചില ഭരണകക്ഷി നേതാക്കള്‍ തടസ്സം നില്ക്കുന്നതായി പോലീസ് സേനയില്‍ തന്നെ സംസാരമുള്ളതായി അറിയുന്നു .
കഞ്ചാവിന് അടിമകളായ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് .രക്ഷിതാക്കള്‍ അറിയാതെ ആധുനിക സംവിധാനങ്ങളുള്ള ഫോണുകള്‍ സ്കൂള്‍ വിദ്യാര്ഥിനികഒടുക്കിയ ശേഷം പരിശോധന നടത്തുമ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത് .പ്രേമം നടിച്ചു സോഷ്യല്‍ മീഡിയ വഴി ചതിക്കെണികള്‍ ഒരുക്കി ഇവരുടെ അടിമകളാക്കുന്ന രീതിയാണ് കണ്ട് വരുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് സൂചിപ്പിച്ചു .പെണ്‍കുട്ടികള്‍ ജീവിതം അവസാനിപ്പിക്കുന്നതോടെ അന്വേഷണം നടത്തുന്ന പൊലീസിന് ചില രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ,ഒരാള്‍ പോയില്ല , ഇനി പയ്യന്റെ ഭാവി കളയണോ എന്നാണത്രെ .ഇത് ഇത്തരം സാമൂഹിക വിരുദ്ധരായ ആണ്‍കുട്ടികള്‍ക്ക് വളമായിരിക്കുകയാണ് .
അടുത്ത നാളില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടുകാര്‍ അറിയാതെ കാമുകന്മാര് വാങ്ങി നല്കിയ ഫോണുകള്‍ കണ്ടെത്തിയിരുന്നു .ഈ ഫോണിലെ വിളികള്‍ പരിശോദിച്ചു ചതി നടത്തിയ കാമുകന്മാരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ആല്മഹത്യ പ്രേരണക്കു കേസ് എടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഭരണക്ഷിയിലെ ചില പ്രാദേശിക നേതാക്കള്‍ സമ്മര്‍ദം ചെലുത്തി പോലീസിനെ പിന്തിരിപ്പിച്ചത് വിവാദമായിട്ടുണ്ട് .ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ ചുമതല മാറ്റിയ സംഭവങ്ങളും ഉണ്ടത്രേ .ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്വേഷണം മരവിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായും അറിയുന്നു .
ഒരു കേസില്‍ ശല്യക്കാരനായ കൗമാരക്കാരനെ പോലീസ് പിടികൂടിയപ്പോള്‍ ,അയാളുടെ പിതാവ് പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും അറെസ്റ്റോ ,ആല്മഹത്യാപ്രേരണ ചുമത്താനോ പറ്റില്ലെന്ന നിലപാട് സ്വീകരിച്ച ചെറുപ്പക്കാരനായ പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടിയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് .കൊച്ചുമക്കള്‍ വരെയുള്ള ഒരു നേതാവ് ,യുവ നേതാവിന്റെ ഇത്തരം കൊള്ളരുതായ്മകള്‍ക്കു കൂട്ട് നില്‍ക്കുകയാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതി . എന്തായാലും ഇത്തരം സാമൂഹിക വിരുദ്ധരായ കൗമാരക്കരെ സംരക്ഷിക്കുന്നതില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ പിന്മാറിയില്ലെങ്കില് ഒട്ടേറെ പെണ്‍കുട്ടികളുടെ ജീവിതം ഇത്തരം സെക്സ് മാഫിയ തകര്‍ക്കുന്ന സ്ഥിതിയാണ് .ലഹരി ഉപയോഗിക്കുന്ന ഇവര്‍ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട് .ഏതെങ്കിലും നേതാവിന്റെ പെണ്അറുതി വരികയുള്ളുവെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കമന്റ്.