കാസര്‍ഗോഡ്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (78) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കാസര്‍ഗോഡ് ചെര്‍ക്കളത്തെ വസതിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.
1987 മുതല്‍ തുടര്‍ച്ചയായി നാല് തവണ കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസയംഭരണ വകുപ്പു മന്ത്രിയായിരുന്നു അദ്ദേഹം. 2010 ല്‍ പിന്നോക്ക വികസന കോര്പ്പറേഷന് രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകീട്ട് ആറിന് ചെര്‍ക്കളം മുഹ്യുദീന്‍ ജുമാ മസ്ജിദില്‍. ആയിഷയാണ് ഭാര്യ.
ബാരിക്കാഡ് മുഹമ്മദ് ഹാജിയുടേയും അയിഷമ്മയുടെയും മകനായി 1942 ല്‍ ജനിച്ച ചെറക്കളം അബ്ദുള്ള മുസ്ളീം യൂത്ത് ലീഗ് പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി തുടങ്ങിയ അദ്ദേഹം പിന്നീട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ഉയര്‍ന്നു.
19 വര്‍ഷം മഞ്ചേശ്വരം മണ്ഡലത്തിലെ എം.എല്‍.എ.യായിരുന്നു. 1987 ല്‍ മുസ്ളീംലീഗ് സ്ഥാനാര്‍ത്ഥിയായി മഞ്ചേശ്വരത്ത് നിന്നും കേരളാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1991, 96,2001 വര്‍ഷങ്ങളിലും മഞ്ചേശ്വരത്ത് നിന്നും ജയിച്ചു. കാസര്‍കോട് ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു.1972മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984ല്‍ കാസര്‍കോട് ജില്ലാ ജനറല്‍സെക്രട്ടറി, 1988മുതല്‍ ആറു വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2002 ല്‍ മുതല്‍ ജില്ലാ പ്രസിഡന്റായിരുന്നു.
ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലാ യിരുന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റ്, എംഇഎസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദു കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ഡെക്നോളജി ചെയര്മാന്, കാസര്‍കോട് മുസ്ലിം എജുക്കേഷനല്‍ ട്രസ്റ്റ് ട്രസ്റ്റി, ടി.ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി. ചെര്‍ക്കളം മുസ്ലിം ചാരിറ്റബില്‍ സെന്റര്‍ ചെയര്മാന്, ചെര്‍ക്കള മുഹിയുദ്ദീന്് ജുമാമസ്ജിദ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്മാന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.


