നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി വിട്ടുവീഴ്ചക്ക് തയ്യാറായി സി.പി.ഐ. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കും. സി.പി.ഐയുടെ ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ചോദിക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ വരവോടെ എല്‍.ഡി.എഫിന് നേട്ടമുണ്ടായെന്നും കാനം വ്യക്തമാക്കി.