കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി സനീഷാണ് പിടിയിലായത്.
കൊച്ചി സെന്‍ട്രല്‍ പൊലീസാണ് സനീഷിനെ പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സനീഷെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേരും പൊലീസ് പിടിയിലായിട്ടുണ്ട്.


