പോണ് വീഡിയോ കാണുന്നതിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് കാമുകനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.കേപ് കോറല്‍ സ്വദേശിയായ സീന്‍ കോഹന് എന്ന 23 കാരനെയാണ് വെള്ളിയാഴ്ച വീട്ടില്‍ നിന്നും കേപ് കോറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാള്‍ വീട്ടില്‍ അശ്ലീല ചിത്രമിട്ടു. എന്നാല്‍ കാമുകിയ്ക്ക് ഇത് കാണാന്‍ താല്പര്യമില്ലയിരുന്നു ഇതിനാല്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും,കയ്യാങ്കളിയും നടന്നു.
ഇരുവരും തമ്മിലുണ്ടായ വഴക്ക് ഉച്ചത്തിലായതോടെ അയല്‍വാസികള്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പോലീസെത്തുമ്പോള്‍ ഇടികൊണ്ട് കരിനീലിച്ച കണ്ണുമായി തോളില്‍ കടിയേറ്റ് നില്ക്കുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്. ഇതിനെതുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കാമുകന് കണ്ടിരുന്ന തരത്തിലുള്ള പോണ് ചിത്രം തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.വെന്നും, പെണ്‍കുട്ടിയ്ക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ അടിയന്തിര വൈദ്യസഹായം നല്‍കിയെന്നും, മാത്രമല്ല, അറസ്റ്റ് ചെയ്ത കോഹനെ ലീ കൗണ്ടി ജയിലിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.


