കോട്ടയം: കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് നിലവില്‍ രണ്ട് ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി മുതലുളള എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധിയായിരിക്കും. കൂടാതെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മറ്റുളള എല്ലാ വിദ്യാലയങ്ങള്‍ക്കും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.