കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് വിവാദം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് തീരുമാനമെടുത്തത.് അതേസമയം സിപിഎം സെക്രട്ടേറിയറ്റിലും മന്ത്രി തോമസ് ഐസക് തന്റെ അതൃപ്തി അറിയിച്ചു. കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് മന്ത്രി അറിയണമായിരുന്നുവെന്ന് ഐസക് പറഞ്ഞു.
അതിനിടെ, കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമെന്ന് മന്ത്രി ജി.സുധാകരന്. ദുഷ്ടലാക്കില്ല. തന്റെ വകുപ്പിലും റെയിഡ് നടന്നിട്ടുണ്ട്. വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല, അത് മന്ത്രിമാരെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരന് വ്യക്തമാക്കി.


