മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റ പഞ്ചായത്ത് തല വാഹന പര്യടനത്തിന് തുടക്കമായി. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന് വാഹന പര്യടനം ഉദ്ഘാടനം ചെയ്തു. സ്വര്‍ണം- ലഹരി- വിശ്വാസി വിരുദ്ധ മാഫിയകളില്‍ നിന്നും കേരളത്തിന് മോചനം വേണമെന്നും സര്‍വ്വത്ര അഴിമതിയില്‍ കേരളം മുങ്ങിയെന്നും പര്യടനം ഉദ്ഘാടനം ചെയ്ത ജോസഫ് വാഴക്കന് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ അഴിമതി, സ്വര്‍ണ്ണകടത്തു കേസുകളില്‍ ജയിലിലാണന്നും വാഴക്കന് പറഞ്ഞു.
കര്‍ഷക പ്രാധാന്യമുള്ള പഞ്ചായത്തായ ആവോലി ഡിവിഷനില്‍ കര്‍ഷകര്‍ക്ക് പ്രയോജനരമായ പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റ പര്യടനം. തിരുമാറാടി, പാലക്കുഴ പഞ്ചായത്തിലെ കര്‍ഷകരെയും പ്രദേശങ്ങളിലെ ഓട്ടോ തൊഴിലാളികളെയും ഉല്ലാസ് തോമസ് പര്യടനത്തിന്റെ ഭാഗമായി നേരിട്ട് സന്ദര്‍ശിക്കുകയും വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു. കര്‍ഷകരും ഓട്ടോ തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരായ വോട്ടര്‍മാര്‍ ഉല്ലാസ് തോമസിന് പൂര്‍ണ പിന്തുണയുമായി ഒപ്പം ചേര്‍ന്നിട്ടുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രദേശത്തെ വോട്ടര്‍മാരെ എല്ലാവരെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരക്കിലാണ് ഉല്ലാസ്.
ഉല്ലാസ് തോമസിന്റെ വാഹന പര്യടനത്തിന് തുടക്കം കുറിച്ച് അനൂപ് ജേക്കബ്ബ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. ഉച്ചക്ക് ശേഷം പാലക്കുഴ പഞ്ചായത്ത് പര്യാടനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് തിരുമാറാടി മണ്ഡലം ചെയര്മാന് സിബി ജോസഫ് അധ്യക്ഷ വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജോസഫ്, സെക്രട്ടറി കെ എം സലീം, എക്സികൂട്ടിവ് അംഗം എ.മുഹമ്മദ് ബഷീര്‍, അഡ്വവര്ഗീസ് മാത്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റഫീക്ക്, അസ്വ ആബിദ് അലി ,ജില്ല പഞ്ചായത്ത് പാമ്പാക്കുട ഡിവിഷന് സ്ഥാനാര്‍ത്ഥി ആശ സനില്‍, ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ സിബി ജോര്‍ജ്ജ് (ഉപ്പുകണ്ടം) ലളിതവിജയന് (മണ്ണത്തൂര്‍), കെ.കെ സജീവന് (തിരുമാറാടി), അഡ്വ. സനിത ബിജു (പാലക്കുഴ ). പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ഷാജി ജോണ്‍, മേഴ്സി ജോര്‍ജ്ജ്, വിദ്യാ വേണുഗോപാല്‍, ബിജു ധര്‍മ്മടം, റോസി അപ്പച്ചന്, മേഴ്സി ജോസ് എന്നിവര്‍ സംസാരിച്ചു.
യു ഡി എഫ് നേതാക്കളായ ബിനോയ് വള്ളാടുകൂടി, സൈബു മടക്കാലി, ടി.എം സുനില്‍ ,ജയ്സണ്‍ ജോര്‍ജ്ജ്, ഫ്രാന്‍സീസ് ആന്‍ഡ്രൂസ്, എം സി തോമസ്, പൗലോസ് വടക്കേല്‍, ജോഷി കെ പോള്‍, സാജു കുറ്റിച്ചിറ, ബെന്നി മംഗലശ്ശേരി, എല്‍ദോ ബാബു വട്ടക്കാവില്‍, ഹനീഫ രണ്ടാര്‍, സെബ്ബാസ്റ്റ്യന്‍ പൈലി, മാത്യൂസ് മൂര്‍പ്പനാട് എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം കെ.പി സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴലനാടന്‍ ഉദ്ഘാടനം ചെയ്തു. സക്കീര്‍ തങ്ങള്‍ മുഖ്യപ്രഭാക്ഷണം നടത്തി.