ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചു. ഇത്തവണ 51 അംഗ പ്രവര്‍ത്തകസമിതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഈ 51 അംഗ സമിതിയില്‍ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്ന് നാലുപേരെ ഉള്പെടുത്തിയിട്ടുണ്ട്്. മാത്രമല്ല, പി.സി. ചാക്കോ സ്ഥിരം ക്ഷണിതാവാണ്. മുതിര്‍ന്ന നേതാക്കള്‍ക്കും യുവാക്കള്‍ക്കും തുല്യപ്രാതിനിധ്യമുണ്ട്. കൂടാതെ, സി.പി. ജോഷി, ജനാര്ദനന് ദ്വിവേദി എന്നിവരെ ഒഴിവാക്കിയിട്ടുമുണ്ട്.ഇതിനുപുറമെ സമിതിയില്‍ കേരളത്തിന് ലഭിച്ച മികച്ച പ്രാതിനിധ്യം ശ്രദ്ധേയമാണ്. പാര്‍ട്ടി ഭരണഘടന പ്രകാരം 23 അംഗങ്ങള്‍, 18 സ്ഥിരം ക്ഷണിതാക്കള്‍, 10 പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെയാണ് സമിതിയില്‍ വരുന്നത്. ജൂലൈ 22നാണ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം നടക്കുക. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാനങ്ങളിലെ നിയമസഭാകക്ഷി നേതാക്കളെയും പ്രവര്‍ത്തക സമിതിയുടെ വിപുല യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ദേശീയ അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി രൂപം നല്കിയ പ്രവര്‍ത്തക സമിതിയില്‍ പോഷക സംഘടനകളായ ഐ.എന്‍.ടി.യു.സി, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, എന്‍.എസ്.യു എന്നിവയുടെ അധ്യക്ഷന്മാര്, സേവാദള്‍ ചീഫ് ഓര്‍ഗനൈസര്‍ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്.
പ്രവര്‍ത്തക സമിതി 23 അംഗങ്ങളില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്മോഹന് സിങ്, മോത്തിലാല്‍ വോറ, ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ. ആന്റണി, അഹ്മദ് പേട്ടല്‍, അംബിക സോണി, ഉമ്മന്‍ ചാണ്ടി, തരുണ്‍ ഗൊഗോയ്, സിദ്ധരാമയ്യ, ആനന്ദ് ശര്‍മ, ഹരീഷ് റാവത്ത്, കുമാരി ഷെല്‍ജ, മുകുള്‍ വാസ്നിക്, അവിനാഷ് പാണ്ഡെ, കെ.സി. വേണുഗോപാല്‍, ദീപക് ബാബ്രിയ, തമ്രധ്വജ് സാഹു, രഘുവീര്‍ മീണ, ൈഗഖംഗം, അശോക് ഗെഹ്ലോട്ട് എന്നിവരും, മാത്രമല്ല, ഷീല ദീക്ഷിത്, പി. ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ, ബാലാസാഹിബ് തോറത്ത്, താരിഖ് ഹമീദ് ഖറ, പി.സി. ചാക്കോ, ജിതേന്ദ്ര സിങ്, പി.എല്‍. പുനിയ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആശാ കുമാരി, രജനി പാട്ടീല്‍, രാംചന്ദ്ര ഖുണ്ഡിയ, അനുഗ്രഹ് നാരായണ്‍ സിങ്, രാജീവ് സതവ്, ശക്തി സിങ് ഗോഹില്‍, ഗൗരവ് ഗൊഗോയ്, എ. ചെല്ല കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ സ്ഥിരം ക്ഷണിതാക്കളായിട്ട് 18 അംഗങ്ങളും, കൂടാതെ, പ്രത്യേക ക്ഷണിതാക്കളായിട്ടുളള കെ.എച്ച്. മുനിയപ്പ, അരുണ്‍ യാദവ്, ദീപേന്ദര്‍ ഹൂഡ, ജിതിന് പ്രസാദ്, കുല്‍ദീപ് വിഷ്ണോയ് എന്നിവര്‍ക്കൊപ്പം െഎ.എന്‍.ടി.യു.സി, യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു.െഎ, മഹിള കോണ്‍ഗ്രസ്, സേവാദള്‍ ചീഫ് ഓര്‍ഗനൈസര്‍ തുടങ്ങി 10 അംഗങ്ങളും യോഗത്തില്‍ പങ്ക് ചേരുന്നതാണ്.


