കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനെ കൂടി പൊലീസ് പിടിയിലായി. വൈറ്റിലയില്‍ നിന്ന് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. ഇന്ന് രാവിലെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇസ്മയിലിനെ കസ്റ്റഡിയില്‍ എടുത്തത്. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ ഇയാള്‍ അവസരം ഒരുക്കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഇസ്മയിലെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചത്.
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു

