സംസ്ഥാനത്ത് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കാന്‍ സാധ്യത. മറ്റ് സംസ്ഥാനങ്ങളില്‍ തുറന്നതിനാല്‍ സംസ്ഥാനത്തും തുറക്കാമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ. ബാര്‍, ബിയര്‍ വൈന്‍ പാര്‍ലര്‍ വഴി മദ്യം നല്‍കുന്നുണ്ടെങ്കിലും ഇവിടെ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. എക്സൈസ് മന്ത്രിക്ക് സമര്‍പ്പിച്ച ശുപാര്‍ശ മുഖ്യന്ത്രിക്ക് കൈമാറി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതായി എക്സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കണം. ഒരു മേശയില്‍ രണ്ട് പെരെന്ന നിലയില്‍ ക്രമീകരിക്കണം, പാഴ്സല്‍ മദ്യവില്‍പ്പന അവസാനിപ്പിച്ച് ബിവറേജ് കോര്‍പ്പേറഷനിലുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാം തുടങ്ങിയ ശുപാര്‍ശകളാണ് എക്സൈസ് കമ്മീഷണര്‍ എക്സൈസ് വകുപ്പ് മന്ത്രിക്ക് നല്‍കിയത്.
എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണ് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബാര്‍ തുറക്കാന്‍ ബാറുടമകളും അനുമതി തേടിയിരുന്നു. എക്സൈസ് വകുപ്പിന്റെ ശുപാര്‍ശയില്‍ ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകും. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും ഉള്‍പ്പെടെ അടച്ചത്. പിന്നീട് ബെവ്ക്യൂ ആപ്പ് വഴി മദ്യം ലഭ്യമാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.


