ജബല്‍പൂരിലെ കരസേനാ ആയുധശാലയിലേയ്ക്ക് ആയുധങ്ങളുമായി പോയ വാഹനം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു. വാഹനം കൊച്ചി നാവിക ആസ്ഥാനത്തേക്ക് മാറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ രാത്രി കുണ്ടന്നുര്‍ പാലത്തില്‍ വെച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടമറിഞ്ഞ് പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.


