സെക്രട്ടേറിയറ്റിലെ തീപിടുത്തം ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും. അന്വേഷണ സംഘം ഇന്ന് സ്ഥലത്തെത്തി വിശദമായി പരിശോധിക്കും. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും സംഭവം അന്വേഷിക്കും.
അതേസമയം, തീപിടുത്തത്തില്‍ ദുരൂഹത ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സ്വര്‍ണക്കടത്ത് സംബന്ധിച്ച എന്‍ഐഎ അന്വേഷണ പരിധിയില്‍ സെക്രട്ടേറിയറ്റ് തീപിടുത്തവും ഉള്‍പ്പെടുത്തണമെന്നതാണ് യുഡിഎഫ് നിലപാട്.
സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും സെക്രട്ടറിയേറ്റും പരിസരവും വേദിയായേക്കും.


