കേരള സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം വിവാദത്തില്‍. കൊവിഡ് കാലത്തെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് വിവാദത്തിലായിരിക്കുന്നത്. വ്യാജവാര്‍ത്തകളും പ്രചരണങ്ങളും സജീവമാകുന്ന കാലത്ത് ജനങ്ങളിലേക്ക് സത്യമെത്തിക്കുമെന്ന പേരില്‍ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഫാക്ട് ചെക്ക് സംവിധാനത്തിനായി ചിലവഴിക്കുന്നത് വന്‍തുക. ഫാക്ട് ചെക്കിനായി സര്‍ക്കാര്‍ വര്‍ഷം മുടക്കുന്നത് 13 ലക്ഷം രൂപയാണ്. അതും മൂന്ന് ജീവനക്കാര്‍ക്കുള്ള ശമ്പള ഇനത്തിലാണ് പണം ചെലവാക്കുന്നത്. ഒരു ഡിസൈനറും രണ്ട് സോഷ്യല്‍ മീഡിയ എഡിറ്ററുമാണ് ജീവനക്കാര്‍.
വ്യാജവാര്‍ത്തകളും പ്രചരണങ്ങളും ഫാക്ട് ചെക്കിന് ജനങ്ങള്‍ക്ക് നേരിട്ട് കൈമാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഫെയ്സ്ബുക്കിലൂടെ. ഇതിനായി വാട്സാപ്പ് നമ്പറും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു. സി ഡിറ്റ് ജീവനക്കാരെയാണ് ഫാക്ട് ചെക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക വെബ്സെറ്റും നിര്‍മിച്ചു. ഫേസ്ബുക്കിലൂടെയും വാര്‍ത്ത നല്‍കിയിരുന്നു. പിആര്‍ഡി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കെയാണ് ഈ അധിക ചെലവ്.
എന്നാല്‍ തുടങ്ങി കഴിഞ്ഞ രണ്ടു ദിവസം പിന്നിടുമ്പോള്‍ തന്നെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് തെളിഞ്ഞത് വന്‍ വിമര്‍ശനത്തിനിടയാക്കി. നേരത്തെ ഒരു പ്രമുഖ ദിനപത്രം നല്കിയ വാര്‍ത്ത വ്യാജമാണെന്ന് ഇവര്‍ വിവരം നല്‍കിയിരുന്നു. സര്‍ക്കാരിന് എതിരായ വാര്‍ത്ത തെറ്റാണൊന്ന്് കണ്ടെത്തി. എന്നാല്‍ പിന്നീടത് ശരിയാണെന്ന് തെളിഞ്ഞു. വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മുക്കിയാണ് വിവാദത്തില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിപക്ഷം അടക്കം ഇത് ഏറ്റെടുത്തിരുന്നു.


