തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികാരണം കടുത്ത പ്രതിസന്ധി നേരിടുന്ന ടൂറിസം രംഗത്തിന് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സ്വാഗതം ചെയ്തു. സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേധനങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ ജിഡിപി വിഹിതത്തില്‍ മുഖ്യവിഹിതം സംഭാവന ചെയ്തിരുന്ന ടൂറിസം മേഖലക്ക് നിലവിലെ സ്ഥിതിയില്‍ സര്‍ക്കാര്‍ സഹായം കൂടിയേ തീരുകയുള്ളൂവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ പദ്ധതികളെന്ന് ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പറഞ്ഞു.
ടൂറിസം രംഗത്തെ ഹൗസ് ബോട്ട് മേഖലക്ക് നിലവില്‍ പ്രഖ്യാപിച്ച് പദ്ധതികളിലൊന്നും ഇടം നേടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഹൗസ് ബോട്ട് സരംഭവര്ക്കും സഹായം ലഭ്യമാക്കണമെന്നും കെടിഎം സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ടൂറിസം മേഖല തുറക്കുന്നതിന് വേണ്ടിയുള്ള വിസ റെഗുലേഷന്‍സ്, കോറന്റെയിനില്‍ പാലിക്കേണ്ട നിബന്ധനകള്‍, രാജ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭക്കുന്ന കാര്യത്തല്‍ ഉള്‍പ്പെടെ അടിയന്തിരമായി തീരുമാനം എടുക്കണമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം ആവശ്യപ്പെട്ടു.
ടൂറിസം മേഖയില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്കും, ചെറുകിട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള സഹായപദ്ധതി സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവാണെന്നും കെടിഎം ചൂണ്ടിക്കാട്ടി.


