ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ സുഖ്മ ജില്ലയിലെ ബസ്തറില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ജഗര്‍ഗുണ്ട പോലീസ് സ്റ്റേഷന് പരിധിയിലുള്ള പുലംഫര് കാടിനടുത്താണ് സൈനികരും മാവോവാദികളും തമ്മില്‍ കനത്ത വെടിവയ്പ് ഉണ്ടായത്. നീണ്ടുനിന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും തോക്കുകളും സ്ഫോടകവസ്തുക്കള്‍ അടക്കമുള്ളവയും കണ്ടെടുത്തു.

