സ്വര്‍ണ്ണ വില 40,000ത്തോട് അടുക്കുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. കഴിഞ്ഞ ദിവസം ഗ്രാമിന് 4,825 രൂപയായിരുന്നു നിരക്ക്. പവന് 38,600 രൂപയും. അന്താരാഷ്ട്ര സ്വര്‍ണ വിലയിലും വന്‍ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ വിപണി ഇന്ന് മറികടന്നത്. കൊവിഡ് വ്യാപനവും അമേരിക്ക -ചൈന യുദ്ധവും സ്വര്‍ണ്ണ വിലക്കയറ്റത്തിന് കാരണമാണ്.

