തിരുപ്പതി: തിരുപ്പതി സ്വദേശിയായ മങ്കമ്മ നൂൂറ്റൊന്നാം വയസ്സിൽ കോവിഡിനെ പരാജപ്പെടുത്തി ആശുപത്രി വിട്ടു. ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ശ്രീ പദ്മാവതി വിമൻസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഡോക്ടർമാരുടേയും നഴ്സുമാരുടേയും പാരമെഡിക്കൽ സ്റ്റാഫിന്റെയും മികച്ച പരിചരണത്തിലൂടെ അതിവേഗം ഇവർക്ക് രോഗമുക്തി നേടാനായതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.റാം പറഞ്ഞു. 101 വയസ്സിലും ആത്മവിശ്വാസത്തോടെയാണ് ഇവർ രോഗത്തെ നേരിട്ടതെന്ന് ഡോക്ടർമാർ ഓർക്കുന്നു. ചികിത്സയോട് സഹകരിച്ച ആരോഗ്യവതിയായി ആണ് മങ്കമ്മയുടെ മടക്കം. എസ്.വി.എം.എസ് ഡയറക്ടർ ഡോ.ബി.വെങ്കമ്മയ്ക്കും ആശുപത്രി ജീവനക്കാർക്കും മങ്കമ്മയുടെ കുടുംബം നന്ദി അറിയിച്ചു.