കടലാക്രമണ സാധ്യത പ്രദേശമായ ചെല്ലാനത്ത് ജില്ലാ ഭരണ കൂടത്തിന്റെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ ജിയോ ബാഗുകള്‍ വിതരണം ചെയ്തു. ആയിരം ജിയോ ബാഗുകളാണ് നല്‍കിയത്. രണ്ട് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ബാഗുകളില്‍ മണല്‍ നിറയ്ക്കുന്നതിനും കടല്‍ ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതും പ്രദേശ വാസികളുടെ സഹകരണത്തോടെയാണ്. ആവശ്യാനുസരണമാണ് ബാഗുകള്‍ വിതരണം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനവും അതീവ ജാഗ്രതയിലാണ്.

