പട്ടാമ്പി മത്സ്യ മാര്‍ക്കറ്റ് കൊവിഡ് ഹോട്ട് സ്പോട്ടാകുന്നു. ഇവിടെ നിന്നും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ 106 പേര്‍ക്കാണ് രണ്ട് ദിവസം കൊണ്ട് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പി മാര്‍ക്കറ്റില്‍ നിന്നും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മത്സ്യം വില്പനക്ക് കൊണ്ടുപോകുന്നുണ്ട്. പുതിയ കണക്ക് പ്രകാരം പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും മത്സ്യമാര്‍ക്കറ്റിലെ സമ്പര്‍ക്കം മൂലം കോവിഡ് ബാധിച്ചിട്ടുണ്ട്. പട്ടാമ്പി താലൂക്കില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Home Health പട്ടാമ്പി മത്സ്യ മാര്‍ക്കറ്റ് കൊവിഡ് ഹോട്ട് സ്പോട്ടാകുന്നു; സമ്പര്‍ക്കത്തിലൂടെ 106 പേര്‍ക്ക് രോഗം