തന്റെ മണ്ഡലത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാനായി വയനാട് മണ്ഡലത്തില്‍ 350 സ്മാര്‍ട്ട് ടിവികള്‍ എത്തിച്ച് നല്കി രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ ഫേസ്ബുക്ക് പേജീലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ വയനാടിന് വേണ്ടതെല്ലാം എത്തിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ കുട്ടികളുടെ പഠനത്തിന് സ്മാര്‍ട്ട് ടിവികള്‍ എത്തിച്ചുനല്‍കിയെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. 350 സ്മാര്‍ട്ട് ടിവികളാണ് രാഹുല്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ 125 ടിവികള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും ബാക്കി 225 ടിവികള്‍ വയനാട് ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തു.
Home Kerala രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 350 ടിവികള്‍ നല്കി

