എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷ വ്യാഴാഴ്ച മുതൽ ജൂലൈ 7ന് വൈകീട്ട് നാലുവരെ സമർപ്പിക്കാം. sslcexam.kerala.gov.in എന്ന വെബ്സൈറ്റിലെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് അപേക്ഷ ഫീസും പരീക്ഷയെഴുതിയ സെന്ററിലെ പ്രഥമാധ്യാപകന് ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.

