ദൃശ്യം മോഡലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയെങ്കിലും കുഴിച്ചിട്ടോയെന്ന സംശയവും
മുണ്ടക്കയം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിന് വേണ്ടിയുള്ള തിരച്ചില്‍ പുതിയ വഴിയിലേക്ക്. അടുത്ത ബന്ധുവും സുഹൃത്തുമടക്കം സംശയത്തിന്റെ നിഴലില്‍. ദൃശ്യം മോഡലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയെങ്കിലും കുഴിച്ചിട്ടോയെന്ന സംശയത്തെ തുടര്‍ന്ന് ജെസ്നയുടെ പിതാവ് ജയിംസ് നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലിസിന്റെ അപ്രതീക്ഷിത പരിശോധന. മുണ്ടക്കയത്ത് ജെസ്നയുടെ പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന കെട്ടിടത്തിലാണ് പൊലീസ് പരിശോധന നടത്തിയിരിക്കുന്നത്.
സൈബര്‍ ഡോം അടക്കമുള്ള സാങ്കേതിക വിദഗ്ദരുടെ സഹായം തേടി.
ജസ്നയുടെ ഫോണ്‍ വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പഴയ മെസേജുകളും ഫോണ്‍കോളുകളും പൊലീസ് കഴിഞ്ഞ ദിവസം സൈബര്‍ ഡോമിന്റെ സഹായത്തോടെ വീണ്ടെടുത്തിരുന്നു ജെസ്നയ്ക്ക് വന്ന സന്ദേശങ്ങളും ഇതിലുണ്ട്. ഇതിനായി സൈബര്‍ ഡോം അടക്കമുള്ള സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് നിലപാട്.
ഇതിനിടെ ജസ്നയെ സംബന്ധിച്ച നിര്‍ണായകമായ പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മെസേജുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചതോടെ പൊലീസിന് ആദ്യഘട്ടത്തിലുണ്ടായിരുന്ന തലവേദനയ്ക്ക് ആശ്വാസമായിട്ടുണ്ട്. ഇതിനിടെ ജെസ്നയുടെ സുഹൃത്തിനെയും അടുത്ത ബന്ധുവിനെയും പൊലീസ് നിരീക്ഷണത്തിലാക്കി.ഇവരെ ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ ശേഖരിക്കുന്നുണ്ട്.



