മണർകാട് മാലത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവഞ്ചൂർ പറമ്പുകര മരവത്തായ മടുക്കപ്പറമ്പിൽ പരേതനായ ചാക്കോയുടെ മകൻ ജിബിൻ (22) ആണ് സ്കൂട്ടർ മറിഞ്ഞ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി 12.40 ന് മാലം കിഴക്കേടത്ത് പടി റോഡിൽ വച്ചാണ് അപകടം നടന്നത്. ഒരു കല്യാണ ചടങ്ങിന് പങ്കെടുത്തശേഷം തിരികെ വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം നടന്നത്.
സ്കൂട്ടറില്‍ നിന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ് ഇയാളുടെ തല റോഡില്‍ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ മറിഞ്ഞ ശബ്ദം കേട്ട് സമീപത്തെ വീടുകളിൽ ഉള്ളവർ ഓടിയെത്തി ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം നടന്നത്.


