കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും പിടിപ്പുകേടിനുമെതിരെ സിപിഎം നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധമിരമ്പി. പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രക്ഷോഭം രണ്ടര ലക്ഷം കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ 13 ലക്ഷത്തോളം പേര് പങ്കെടുത്തു. എവിടേയും കക്ഷി രാഷ്ടീയത്തിനതീതമായ പങ്കാളിത്തമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് പിബി അംഗം എസ് രാമചന്ദ്രന് പിളള ഉദ്ഘാടനം ചെയ്തു. കോടിയേരി, എംഎ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
ശാരീരിക അകലം പാലിച്ചും മാസ്ക് ധരിച്ചും ബ്രാഞ്ച് തലത്തിലാണ് പ്രതിഷേധം. ആദായനികുതിദായകരില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആറ് മാസത്തേക്ക് പ്രതിമാസം 7,500 രൂപവീതം നല്‍കുക, എല്ലാ മാസവും ഒരാള്‍ക്ക് പത്ത് കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധിപ്പിച്ച് 200 തൊഴില്‍ദിനം ലഭ്യമാക്കുക, നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, അര്‍ഹരായ എല്ലാവര്ക്കും തൊഴില്‍രഹിതവേതനം ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. ദേശീയ ആസ്തികള്‍ കൊള്ളയടിക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, റദ്ദാക്കല്‍, ഇന്ധന വില വര്‍ധന എന്നീവിഷയങ്ങളിലും പ്രതിഷേധമുയര്‍ന്നു. ജില്ലാ . ഏരിയാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും ബ്രാഞ്ച് തലത്തില്‍ 10 കേന്ദ്രങ്ങളിലുമായിരുന്നു സമരം.


