പയ്യോളിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപമാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ലോറിയും കാറും ബൈക്കുമായിരുന്നു അപകടത്തില്‍ പെട്ടത്.
ഇതില്‍ കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരാണ് മരിച്ചത്. കണ്ണൂര്‍ ചാല വെസ്റ്റ്വേ അപാര്‍ട്ട്മെന്റിലെ ആഷിക്ക് (47) മകള്‍ ആയിഷ (19) എന്നിവരാണ് മരിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
കാറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് വലതുവശത്തേയ്ക്ക് പോയപ്പോള്‍ പിന്നില്‍ നിന്ന് വന്ന കാറും ബൈക്കും ടാങ്കറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.


