ലോക്ക് ഡൗണില്‍ വന്‍ ഇളവുകള്‍ വന്നതോടെ നിര്‍ത്തിയ സര്‍വ്വീസുകള്‍ ഊബര്‍ പുനരാരംഭിച്ചു. തിരുവനന്തപുരത്ത് ഊബറിന്റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. ഊബര്ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്സ് എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനി റൈഡര്‍മാര്‍ക്ക് ലഭ്യമാകുമെന്നും സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്രയാണ് ഉപഭോക്താക്കള്‍ക്ക ലഭ്യമാക്കുന്നതെന്നും ഊബര്‍ ഉറപ്പു നല്കുന്നു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതോടെ
ഇന്ത്യയിലെല്ലാം തന്നെ തങ്ങളുടെ എയര്‍പോര്‍ട്ട് സര്‍വീസ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഡ്രൈവര്‍മാരുടെ ഉപജീവനത്തിനും കാരണമായെന്നും മെച്ചപ്പെട്ട നിലവാരത്തില്‍ തന്നെ ഉപഭോഗ്താക്കള്‍ക്ക് ശുചിത്വവും സുരക്ഷയും ഒരുക്കുന്നതിനായി ഊബര്‍ എയര്‍പോര്‍ട്ട് അതോറിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഊബര്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, ദക്ഷിണേന്ത്യ റൈഡ് ഷെയറിങ് മേധാവി രാതുല്‍ ഘോഷ്
പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ബന്ധമുള്ള ഗോ ഓണ്‍ലൈന്‍ ചെക്ക് ലിസ്റ്റ്, ട്രിപ്പിനു മുമ്പെ ഡ്രൈവര്‍മാര്‍ക്ക് സെല്‍ഫിയിലൂടെയുള്ള മാസ്ക് പരിശോധന, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം, സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുന്ന പുതുക്കിയ കാന്സലേഷന് നയം തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ഈ ശ്രമങ്ങള്‍ക്ക് പിന്തുണയായി മൂന്നുലക്ഷം മാസ്ക്കുകളും രണ്ടുലക്ഷം കുപ്പി സാനിറ്റൈസറുകളും ഊബര്‍ ഡ്രൈവര്‍മാര്‍ക്കായി സൗജന്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും രാതുല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.


