മലപ്പുറം ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 24 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നുമെത്തിയതുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂരും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍
കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ കൂടെ ചെമ്മാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി 22 കാരന്, കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ അസം സ്വദേശി മഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 കാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.


