മുവാറ്റുപുഴ : പ്രകൃതിയെ സംരക്ഷിക്കേണ്ടത് കലാഘട്ടത്തിന്റെ ആവശ്യകതയായി മാറിയെന്ന് കോതമംഗലം രൂപതാ ബിഷപ്പ് എമിരിസ്റ്റ് മാർ ജോർജ് പുന്നക്കോട്ടിൽ. കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടാം നല്ല നാളെക്കായി എന്ന പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴ നെസ്റ്റിൽ വച്ച് നടന്ന വൃക്ഷ തൈ വിതരണം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലാടിസ്ഥാനത്തിൽ തൈനടിലും, പരിസരശുജീകരണവും സംഘടിപ്പിച്ചു. കെ എസ് യു ഭാരവാഹികളായ റംഷാദ് റഫീഖ്, ഫാസിൽ സൈനുദ്ധീൻ, രാഹുൽ മനോജ്, അൻസാഫ് മുഹമ്മദ്, റെയ്മോൻ സാബു, ലിയോ റോയ്, എബിൻ ജോയ്, ഇമ്മാനുവേൽ ജോർജ്, അഖിൽ അജി, അസ്ലം കക്കാടൻ, ഷാഫി കബീർ, എബി ഏലിയാസ് എന്നിവർ നേതൃത്വം നൽകി.

