ലാളിത്യത്തിന് പേരുകേട്ട വ്യക്തിയാണ് തല എന്ന പേരില്‍ ദക്ഷിണേന്ത്യയുടെ ആകെ പ്രിയതാരമായി മാറിയ അജിത് കുമാര്‍. അദ്ദേഹത്തിന്റെ വിനയത്തെ കുറിച്ചും സ്വഭാവത്തിലെ ലാളിത്യത്തെകുറിച്ചും നന്മയെകുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ് മിക്ക സിനിമാക്കാരും.
യാതൊരുവിധ പബ്ലിസിറ്റിയിലും താല്‍പ്പര്യമില്ലാത്ത നടന് സ്വന്തം ഫാന്‍സ് അസോസിയേഷന് പോലും പിരിച്ചുവിട്ട വ്യക്തിയാണന്ന് കേള്‍ക്കുമ്പോള്‍ നാമറിയണം എന്താണ് തലയെന്ന്..!
ജാഡയില്ലാത്ത അജിത്തിന്റെ പെരുമാറ്റത്തിന്റെ മറ്റൊരു ഉദാഹരണം കൂടി പുറത്തുവന്നിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. രാമോജി സിറ്റിയിലും രാജമുണ്ട്രയിലുമെല്ലാമാണ് ഷൂട്ട്. അവിചാരിതമായി കുറച്ച് കൂടുതല്‍ രംഗങ്ങള്‍ രാമോജിയില്‍ ഷൂട്ട് ചെയ്യേണ്ടി വന്നു.
എന്നാല്‍ പെട്ടെന്നുള്ള തീരുമാനമായതിനാല്‍ അജിത്തിന്റെ റൂമിന്റെ കാലാവധി കഴിഞ്ഞത് നീട്ടികിട്ടിയിട്ടില്ല. പകരം രാമോജി റൂം വേറെയാള്‍ക്ക് അനുവദിച്ചിരുന്നു. സാക്ഷാല്‍ രണ്‍വീര്‍ സിംഗിന്. അജിത്താണ് താരമെന്നറിഞ്ഞിട്ടും റൂം കാലാവധി നീട്ടാനോ സംഭവം രണ്‍വീറിനെ അറിയിക്കാനോ മാനേജ്മെന്റ് ശ്രമിച്ചില്ല.
പ്രൊഡക്ഷന്‍ ടീം ആശയക്കുഴപ്പത്തിലായി. ഇതറിഞ്ഞ അജിത് പറഞ്ഞതിങ്ങനെ, ഇതിനെന്തിനാ ടെന്‍ഷന്‍ ഫാനുള്ള ഏതെങ്കിലും ചെറിയ മുറി മതി എനിക്ക്. അതാണ്….തല.


