തിരുവനന്തപുരം; അപ്രതീക്ഷിതമായി ഉണ്ടായ കൊവിഡ് ബാധക്കിടയിൽ സർക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി തസ്തികളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് മുതൽ , സെക്രട്ടറിയേറ്റ് അസിസ്റ്ററ്റ് വരെയുള്ള റാങ്ക് ഹോൾഡേഴ്സ് നടത്തിയ ഓൺലൈൻ സമരം വ്യത്യസ്തമായി. ഏകദേശം ഒരു ലക്ഷത്തോളം വരുന്ന റാങ്ക് ഹോൾഡേഴ്സ് നവമാധ്യമങ്ങളായ ഫെയ്സ് ബുക്ക്,വാട്ട്സ് ആപ്പുൾ, ഇന്റാഗ്രാം , ട്വിറ്റർ എന്നിവ വഴി തങ്ങളുടെ പ്രതിക്ഷേധം സർക്കാരിനെ അറിയിക്കുകയായിരുന്നു. ലോക് ഡൗൺ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചതെന്ന് സംഘാടകയായ ഫെഡറേഷൻ ഓഫ് വേരിയസ് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (ഫെറ) സംസ്ഥാന സെക്രട്ടറി വിനിൽ അറിയിച്ചു.
കേരളത്തിലെ സാമ്പത്തികനില ദുർബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ അടുത്ത ഒന്നര വർഷം വരെ കാലാവധി വർധിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എൽഡിസി, എൽജിഎസ്, സിവിൽ പൊലീസ് ഓഫീസർ , എസ്സൈസ് ഓഫീസർ തുടങ്ങി കൂടുതൽ പേർ പങ്കെടുക്കുന്ന പരീക്ഷയുടെ നോട്ടിഫിക്കേഷൻ(last date feb 5) വന്നതിനാൽ പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുകയുമില്ലെന്നും ഇവർ പറയുന്നു.
കോവിഡ് പ്രതിരോധത്തിനായി ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികൾഒഴികെ ഈ ലോക്ക്ഡൗൺ കാലത്ത് മറ്റൊരു തസ്തികയിലേക്കും കേരള പി എസ് സി നിയമന ശിപാർശ അയച്ചിട്ടില്ല. മുകളിൽ പറഞ്ഞ കാലാവധിക്കുള്ളിൽ അവസാനിക്കുമായിരുന്ന റാങ്ക് ലിസ്റ്റുകൾ മാത്രമല്ല, ഇപ്പോൾ നിലവിൽ ഉള്ള മറ്റു റാങ്ക് ലിസ്റ്റുകാർക്കും അവരുടെ വിലപ്പെട്ട കാലാവധിയിലെ നല്ലൊരു ഭാഗം നിപ്പ, അടിക്കടിയുണ്ടായ രണ്ടു പ്രളയം, ഇപ്പോൾ കൊറോണ മൂലവും നഷ്ട്ടമായിട്ടുണ്ട്. മുൻപൊരിക്കലും വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതുപോലെയൊരു വിഷമകരമായ അവസ്ഥ ഉണ്ടായിട്ടില്ല .ലോക്ക് ഡൌൺ മൂലം കേരള പി എസ് സി, വിവിധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തപാൽ വകുപ്പ് തുടങ്ങിയവയുടെ പ്രവർത്തനം അവതാളത്തി- ലായതുകാരണം റിട്ടയർമെന്റ്, വകുപ്പ് തല പരീക്ഷകളിലൂടെ സ്ഥാന കയറ്റം മൂലം ഉണ്ടാകുന്ന ഒഴിവുകൾ എന്നിവയെല്ലാം നിലച്ചിരിക്കുകയാണ്. തന്മൂലം വൻ നഷ്ടമാണ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് സംഭവിച്ചിരിക്കുന്നത്. മിക്ക റാങ്ക് ലിസ്റ്റുകളിൽ നിന്നും 10% ത്തിൽ താഴെ നിയമനം മാത്രമേ നടന്നിട്ടുള്ളൂ. കോവിഡ് 19 ലോക്ക്ഡൗൺ കണക്കിലെടുത്തു നിലവിലുള്ള psc റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് അഭിയർത്തിക്കുന്നു
നിലവിൽ റാങ്ക് ലിസ്റ്റിൽപ്പെട്ട സപ്ലൈകോ, സിവിൽ പോലീസ് ഓഫീസർ (30/06/2017-30/06/2020) റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ടു 4 മാസത്തോളം നിയമനം നടന്നില്ല. വിവാദപരമായ റാങ്ക് ലിസ്റ്റിനെചൊല്ലി കേസ് നടന്നതിനാലും ഉപ തിരഞ്ഞെടുപ്പ് വന്നപ്പോഴും നിയമനം നടന്നില്ല ഇപ്പോൾ കൊറോണ വന്നതിനു ശേഷം നിയമനം നടക്കുന്നില്ല. നിലവിലുള്ള . റാങ്ക് ലിസ്റ്റുകൾ കാലാവധി ജൂൺ 19 വരെ വർദ്ധിപ്പിച്ചപ്പോൾ ജൂൺ 30 ഇൽ അവസാനിക്കുന്ന ഇവരുടെ ആവശ്യം സർക്കാർ പരിഗണിച്ചതുമില്ല.
Catogery no 414/2016 എൽഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2018 ഏപ്രിൽ 2 നാണ് , 2021 ഏപ്രിലിൽ കാലാവധി അവസാനിക്കുന്നതും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയതുമായ ഈ റാങ്ക് ലിസ്റ്റിൽ നിന്നും മുൻ വർഷങ്ങളിൽ പതിനായിരത്തോളം പേരെ നിയമിച്ചിരുന്ന സ്ഥാനത്ത് ഇന്ന് വരെ നിയമനം നടത്തിയത് 5000 ൽ താഴെ മാത്രമാണ്. . അനിയന്ത്രിതമായ ആശ്രിത നിയമനവും, പുനർവിന്യാസം എന്നിവ ഈ ലിസ്റ്റിനേയും ബാധിച്ചു. കാറ്റഗറി 71/2017 ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് 2018 ജൂൺ 30 നു നിലവിൽ വന്നതാണ് രണ്ടു വർഷം കൊണ്ട് റാങ്ക് ലിസ്റ്റിന്റെ 10% ത്തിൽ താഴെ മാത്രമാണ് നിയമനങ്ങൾ നടന്നിരിക്കുന്നത്. സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഈ ലിസ്റ്റിൽ നിന്ന് നടക്കാത്തതും യൂണിവേഴ്സിറ്റി ഒഴിവുകൾ റാങ്ക് ലിസ്റ്റ് വഴി നികത്താത്തതുമാണ് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ കുറയാൻ പ്രധാന കാരണം അതിനിടയിൽ ആണ് കൊവിഡ് ഭീഷണിയും , ഇത്തരത്തിൽ പെട്ട നൂറ് കണക്കിന് ലിസ്റ്റിലുള്ള പതിനായിരത്തോളം ഉദ്യോഗാർത്ഥികളുടെ ഭാവി അവഗണിക്കാതെ സംസ്ഥാന സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിന് വേണ്ടിയാണ് വ്യത്യസ്ത സമരവുമായി ഇവർ രംഗത്തെത്തിയത്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കിൽ പ്രത്യേക്ഷ സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.


