മൂവാറ്റുപുഴ : പ്രതിഷേധങ്ങള്‍ പോലും അടിച്ചമര്‍ത്തുകയും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുകയും ചെയ്യുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്ന് കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മൂവാറ്റുപുഴയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് നല്‍കുകയായിരുന്നു വാഴയ്ക്കന്. കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ ജനങ്ങളെ ചൂഷണം ചെയ്യുകയും പൊതു മുതലുകള്‍ വിറ്റുതുലയ്ക്കുകയും സര്‍ക്കാര്‍ ചെയ്യുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെയാണ്. വൈദ്യുതി ബില്‍ മൂന്നിരട്ടിയാക്കി ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇത് ചോദ്യം ചെയ്യുവാനോ പ്രതിഷേധിക്കാനോ കഴിയാതെ നിസഹായ അവസ്ഥയിലാണ് ജനങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണണെന്നും വാഴയ്ക്കന് ചൂണ്ടിക്കാട്ടി.
പ്രസ് ക്ലബ് ട്രഷറര്‍ രാജേഷ് രണ്ടാറിന് ധാന്യകിറ്റുകള്‍ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ടി.എസ്. ദില്‍രാജ്, സെക്രട്ടറി പി.എസ്. രാജേഷ്, വൈസ് പ്രസിഡന്റ് കെ.എം. ഫൈസല്‍, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.