തേക്കുന്ന കാമുകിമാരെ ചില സൈക്കോ കാമുകന്മാര് ജീവന് കൊടുത്തും ജീവനെടുത്തും വേദനിപ്പിക്കാറുണ്ട്. ചിലര്‍ ചെയ്ത ചതിക്ക് പകരം വീട്ടാനായി സോഷ്യല്‍ മീഡിയയിലൂടെ കാമുകിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കും. അത്തരത്തിലൊരു കാമുകനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. മുളങ്കുന്നത്തുകാവ് സ്വദേശി പുളിനംപറമ്പില് അനില്‍കുമാര്‍ എന്ന 34 കാരനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. പഴയ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഏറെനാള്‍ ഒരുമിച്ച് താമസിച്ച ഇരുവരും പിന്നീട് തര്‍ക്കങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. ഈ കാരണത്താലാണ് യുവതിയുടെ നഗ്നചിത്രം ഇയാള്‍ തന്റെ വാട്സാപ്പ് സ്റ്റാറ്റസാക്കിയതെന്ന് പോലീസ് പറഞ്ഞു.മാത്രമല്ല, ഇയാള്‍ കുറച്ച് നാള്‍ക്ക് മുന്‍പ് ഒരു സ്ത്രീയെ
ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു.


