രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 122 പേരാണ് മരിച്ചത്. രാജ്യത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 3525 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74281 ആയി. ഇതില്‍ 47480 പേര് ചികിത്സയില്‍ തുടരുമ്പോള്‍ 24386 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്ര,ഗുജറാത്ത,ഡല്‍ഹി,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്. 24,427 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 921 പേര്‍ക്ക് ജീവന് നഷ്ടമായി. ഡല്‍ഹിയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 7,639 രോഗികളാണ് ഇവിടെയുള്ളത്. പുതിയ കണക്കുകള്‍ അനുസരിച്ച് ഡല്‍ഹിയിലെ കൊവിഡ് മരണം 100 കടന്നു.


