ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുള്ള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍. ജൈവവൈവിധ്യത്തിന്റെ കലവറയാണിവിടം. അത്യപൂര്‍വ്വമായ പവിഴപ്പുറ്റുകള്‍ ഈ ജലാശയത്തിലുണ്ട്. ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്.
ഏകദേശം 3600 ല്‍ അധികം ജീവി വര്‍ഗ്ഗങ്ങള്‍ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ല്‍ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും (മാന്‍ ആന്റ് ബയൊസ്ഫിയര്‍ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വാണ് ഗള്‍ഫ് ഓഫ് മന്നാര്‍. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മല്വത്തു നദിയും ഇവിടെ വെച്ചാണ് കടലില്‍ ചേരുന്നത്. വളരെ മനോഹരമായ ഇവിടം അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമാണ്.


